മലപ്പുറം: വിദ്യാർഥികളുടെ ഭാവി തുലാസിലാക്കുന്ന ബിജെപി സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും കേരള വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി ഡിവിഷൻ ഓഫീസ് പരിസരത്തു ഐക്യദാർഢ്യ സംഗമം നടത്തി.
കേന്ദ്ര കമ്മിറ്റി അംഗം ഷൈജു പുലാമന്തോൾ ഉദ്ഘാടനം സംഗമം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.പി. ശിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം ജില്ലാ കണ്‍വീനർ പി. ഷീന, വൈസ് പ്രസിഡന്റ് പി. ഷാനവാസ്, ജോയിന്റ് സെക്രട്ടറി പി.എൻ. അർഷദ്, മലപ്പുറം യയൂണിറ്റ് സെക്രട്ടറി സി. സജ്ജാദലി, മഞ്ചേരി യൂണിറ്റ് സെക്രട്ടറി ഷുക്കൂർ, പെരിന്തൽമണ്ണ യൂണിറ്റ് സെക്രട്ടറി വേണുഗോപാൽ, ജില്ലാ സെക്രട്ടറി എം.കെ. റിയേഴ്സ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ദിപു എന്നിവർ പ്രസംഗിച്ചു.